Latest NewsIndia

കൊലപാതകം നടത്താന്‍ മടിക്കേണ്ട: വിവാദത്തിലായി വൈസ് ചാന്‍സലറുടെ പ്രസംഗം

ലക്‌നൗ: വിവാദം സൃഷ്ടിച്ച് പുര്‍വഞ്ചാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസംഗം. വിദ്യാര്‍ത്ഥികളോട് കൊലപാതകം നടത്താന്‍ മടിക്കേണ്ട എന്ന് ആഹ്വാനം ചെയ്തുള്ള പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. വൈസ് ചാന്‍സലറായ രാജാ റാം യാദവാണ് വിവാദ പ്രസ്താവന നടത്തിയത്. ആള്‍ക്കൂട്ടാക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് രണ്ട് പോലീസുകാര്‍ ഈ മാസം കൊല്ലപ്പെട്ടിരുന്നു. അതിനെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ ചൂടു പിടിച്ചിരിക്കുന്നതിനിടയിലാണ് രാജാ റാമിന്റെ പ്രസ്താവന.

നിങ്ങള്‍ പുര്‍വാഞ്ചല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളാണെങ്കില്‍ ഒരിക്കലും കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വരരുത്. ആരുമായെങ്കിലും നിങ്ങള്‍ക്ക് ഒരു മല്‍പിടിത്തം വേണ്ടി വരികയാണെങ്കില്‍ അവരെ നിങ്ങള്‍ അടിക്കുക. ഇനി അവര്‍ കൊല്ലപ്പെട്ടാല്‍ നിങ്ങള്‍ ഇങ്ങോട്ടേക്ക് പോരൂ. ഞങ്ങളത് കൈകാര്യം ചെയ്തോളാം’ രാജാ റാം പറഞ്ഞു. അതേസമയം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെവിവാദമാകുകയായിരുന്നു. അലഹബാദ് യൂണിവേഴ്സിറ്റിയിലെ ഊര്‍ജതന്ത്രം പ്രൊഫസറായിരുന്ന രാജാ റാം യാദവിനെ കഴിഞ്ഞ വര്‍ഷമാണ് പുര്‍വഞ്ചാലില്‍ വൈസ് ചാന്‍സലറായി നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button