വിജയവാഡയിലെ ഗുണ്ടൂരില്‍ നിന്നും ശേഖരിച്ച് മുളകില്‍ മാരകമായ വിഷാംശമുണ്ടെന്ന് റിപ്പോര്‍ട്ട്. കാന്‍സറിനു കാരണമായ വിഷവസ്തുവിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത് ഇവിടെയുള്ള മുളകു പാടങ്ങളില്‍നിന്നും ശേഖരിച്ച മുളക് പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുകയായിരുന്നു. പരിശോധനയില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന അഫ്ളാടോണിന്റെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീികരിക്കപ്പെട്ടു.
അപകടകരമായ വിധത്തില്‍ ഉയര്‍ന്ന അളവില്‍ അഫ്ളാടോണ്‍ ഉണ്ടെന്ന് തെളിയിക്കപ്പെട്ടത് മുളക് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. അമേരിക്ക, ബ്രിട്ടണ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്ന് വര്‍ഷംതോറും മുളക് കയറ്റുമതി ചെയ്യുന്നുണ്ട്. 2.80 ലക്ഷം ടണ്‍ മുളകാണ് ഇവിടെ നിന്ന കയറ്റുമതി ചെയ്യുന്നത്.
മുളക് സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ നിന്നാണ് അഫ്ളോണ് മുളകില്‍ എത്തിയതെന്നാണ് നിഗമനം. മുളക് സൂക്ഷിക്കാനായി സുരക്ഷിതമായ ശാസ്ത്രീയമാര്‍ഗങ്ങള്‍ കണ്ടെത്തി പ്രാബല്യത്തില്‍ വരുത്തണമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ ്നല്‍കിയിട്ടുണ്ട്. മുളകു പാടങ്ങളില്‍നിന്ന് മാത്രമല്ല വിവിധ കടകളില്‍നിന്നും വീടുകളില്‍ നിന്നും മാര്‍ക്കറ്റുകളില്‍ നിന്നും മുളക് ശേഖരിച്ചായിരുന്നു പരിശോധന നടത്തിയത്.
Post Your Comments