കണ്ണൂർ : കണ്ണൂരില്‍ പേരാവുര്‍ സഹകരണ ആശുപത്രിക്ക് വേണ്ടി എന്ന പേരില്‍ നടന് ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സി.പി.എം നേതൃത്വം ചെറിയ വിലയ്ക്ക് വാങ്ങിയതിന് ശേഷം വലിയ വിലയ്ക്ക് മറിച്ച് വിറ്റതായി ആരോപണം .സ്ഥലം വാങ്ങിയ ശേഷം ആശുപത്രി ഉണ്ടാക്കുകയും ഇത് നഷ്ടത്തിലാണെന്ന് പറഞ്ഞ് ആശുപത്രി തന്നെ സി.പി.എം വില്‍ക്കുകയായിരുന്നു.
പേരാവൂര്‍ സഹകരണ ആശുപത്രിക്ക് സമീപ് ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള 33.5 സെന്റ് സ്ഥലമായിരുന്നു സഹകരണ സംഘം വാങ്ങിയത്. ആശുപത്രി വിറ്റത് വിവാദമായതോടെ ജില്ലാ നേതൃത്വത്തിനെതിരെ സംസ്ഥാന നേതൃത്വം രംഗത്ത് വരികയായിരുന്നു. പ്രശ്നം ജില്ലാ നേതൃത്വം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയുമുണ്ടായി. വിഷയത്തില്‍ കണ്ട്രോള് കമ്മീഷന് ചെയർമാൻ ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലാണ്.
ആശുപത്രിക്കായത് കൊണ്ട് കുറഞ്ഞ വിലയ്ക്കായിരുന്നു ശ്രീനിവാസന് സ്ഥലം വിറ്റത്. എന്നാല്‍ ഇതിന് ശേഷം ആശുപത്രിയുടെ നഷ്ടം നികത്താന്‍ എന്ന പേരില്‍ ഈ സ്ഥലം വലിയ വിലയ്ക്ക് സഹകരണ സംഘം മറിച്ച് വില്‍ക്കുകയും ചെയ്തു. ഇതില്‍ നിന്നും ലഭിച്ച പണം എന്ത് ചെയ്തുവെന്ന് സി.പി.എം വ്യക്തമാക്കിയിട്ടില്ല. .
Post Your Comments