
ബംഗളൂരു: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും വോട്ട് തേടി പാര്‍ട്ടി പ്രവര്‍ത്തകന്റെ വിവാഹ ക്ഷണക്കത്ത്. യാദ്ഗിര്‍ സ്വദേശിയായ റിയാസാണ് തന്റെ വിവാഹ ക്ഷണക്കത്ത് ഇത്തരത്തിൽ പുറത്തിറക്കിയത്.
ബിജെപി പുതിയതായി കൊണ്ടുവരാനിരിക്കുന്ന പദ്ധതികളുടെ വിവരങ്ങളും ഇതുവരെ ചെയ്ത കാര്യങ്ങളും കത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സോപൂര്‍, രാജുഗൗഡ എന്നീ എംഎല്‍എമാരുടെയും ചിത്രങ്ങളും ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്ഷണക്കത്തില്‍ പൈ ചാര്‍ട്ടിലാണ് കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കന്നഡയിലാണ് ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. ഒരു നോട്ട് ബുക്കിന്റെ വലിപ്പം വരുന്ന ക്ഷണക്കത്തില്‍ ഒരു പേജിലാണ് വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. വിവാഹസമ്മാനമായി വോട്ട് മാത്രമാണ് വേണ്ടതെന്ന് വരൻ കത്തിൽ പറയുന്നു.
Post Your Comments