ന്യൂഡല്‍ഹി: സൈന്യത്തിന് നേരെ ആക്രമണം നടത്താനുള്ള ഭീകര സംഘടനയുടെ പദ്ധതി തെലങ്കാന പോലീസ് തകർത്തെന്ന് വെളിപ്പെടുത്തല്‍. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. മിലിട്ടറി ഇന്റലിജന്‍സാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തെലങ്കാന പോലീസിന് കൈമാറിയത്.
പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഫോണ്‍ സന്ദേശം മിലിട്ടറി ഇന്റലിജൻസ് ചോര്‍ത്തിയപ്പോഴാണ് ഭീകരാക്രമണ പദ്ധതി പൊലീസിന് മനസ്സിലായത്. ഇന്റര്‍നെറ്റ് ഫോണ്‍കോളിലൂടെയാണ് ഇത്തരത്തിലുള്ള സംഘടനകള്‍ സന്ദേശങ്ങള്‍ കൈമാറുന്നതെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പോലീസ് ഫോണ്‍ ചോര്‍ത്തിയത്.
സംഘത്തിലെ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും നിരവധി നിയമവിരുദ്ധമായ സിം കാര്‍ഡുകളും ക്രഡിറ്റ് കാര്‍ഡുകളും പിടിച്ചെടുത്തു.
Post Your Comments