പാലക്കാട്: പാലക്കാട് നെന്മാറയില് റിട്ടയേർഡ് അധ്യാപകന് പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. സ്വന്തം തോട്ടത്തില്‍ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തതാണ് റിട്ടയേർഡ് അധ്യാപകനായ കെ. കെ. വിദ്യാധരന്റെ മരണത്തിനു കാരണമാക്കിയ സംഭവത്തിന് കാരണം. വിദ്യാധരന്റെ തോട്ടത്തില്‍ കയറി മദ്യപിക്കുകയും തേങ്ങയിടുകയും ചെയ്ത സംഘം എതിര്‍ക്കുവാന്‍ വന്ന റിട്ടയേർഡ് അധ്യാപകനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
വിദ്യാധരന്റെ തോട്ടത്തില്‍ കയറി മദ്യപാനവും മോഷണവും ഇവരുടെ പതിവായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാധരന് ആശുപത്രിയില്‍ വെച്ച് മരിച്ചു. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. അതേസമയത്ത് പ്രദേശത്ത് സ്ഥിരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കഞ്ചാവ് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പരാതിയെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരെ തൃശൂരിലെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.കയറാടി കോളനി നിവാസികളാണ് പതിനാറും പതിനേഴും വയസ്സുള്ള മൂന്നു പ്രതികളും.
Post Your Comments