KeralaLatest News

ഭാര്യ വീടുവിട്ടിറങ്ങി; മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി

ബങ്കളം: ഭാര്യ വീടുവിട്ടിറങ്ങിയത്തിൽ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. കിനാനൂര്‍ സ്വദേശിയും ബങ്കളം മുങ്ങത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ വാഹന മെക്കാനിക്ക് ലോഹിതാക്ഷ (48)നാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചത്. മൂന്നു ദിവസം മുമ്ബ് ലോഹിതാക്ഷന്റെ ഭാര്യ സതി പിണങ്ങി മയിച്ചയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകന്‍ അഖില്‍ദാസ് എന്‍എസ്‌എസ് ക്യാമ്ബിലും പങ്കെടുക്കാന്‍ പോയതിനാല്‍ ലോഹിതാക്ഷന്‍ വീട്ടില്‍ തനിച്ചായിരുന്നു. പരിസരവാസികളാണ് ലോഹിതാക്ഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. കിനാനൂരിലെ പരേതനായ കരുണാകരന്‍-ജാനകി ദമ്ബതികളുടെ മകനാണ് ലോഹിതാക്ഷന്‍. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button