
ജെറുസലേം: പ്രശസ്ത ഇസ്രയേലി എഴുത്തുകാരന് അമോസ് ഓസ് (79) അന്തരിച്ചു. കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ഫനിയയാണ് മരണ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്. എഴുത്തുകാരന് എന്നതിനൊപ്പം പത്രപ്രവര്‍ത്തകനും ബുദ്ധിജീവിയുമായിരുന്നു അമോസ് ഓസ്.
അമോസ് ഓസിന്റെ കൃതികള്‍ 43 രാജ്യങ്ങളിലായി 42 ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബ്ലാക് ബോക്സ്, എ ടെയില്‍ ഓഫ് ലവ് ആന്‍ഡ് ഡാര്‍ക്നസ്, ഇന്‍ ദ ലാന്‍ഡ് ഓഫ് ഇസ്രയേല്‍ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ രചനകളാണ്.പ്രശസ്തമായ ഗയ്ഥേ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഓസിന് ലഭിച്ചിട്ടുണ്ട്.
Post Your Comments