ഡയറ്റ് ചെയ്യുന്നവരും മറ്റു ഏറ്റവും കൂടുതല്‍ കഴിക്കുന്ന ഒന്നാണ് കുക്കുംബര്‍ സാലഡുകളില്‍ നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട് ഒന്നുകൂടിയാണ് ഈ പച്ചക്കറി. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ കുക്കുംബര്‍ കഴിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. അതേസമയം നമുക്ക് ഫ്രഷ് ആയി തോന്നി വാങ്ങുന്ന കുക്കുംബറുകള്‍ ഇടക്ക് നമ്മളെ പറ്റിക്കാറുണ്ട്. ചില വെള്ളരികള്‍ക്ക് ിലപ്പോള്‍ കയ്പ്പ് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇവ മാറ്റാനുള്ള പൊടി കൈകള്‍ എന്താണെന്ന് നോക്കാ
1.ഇരുവശങ്ങളും മുറിക്കുക
വെള്ളരിക്കയുടെ ഉള്ളില്‍ നിന്നും വരുന്ന വെളുത്ത നിറത്തിലുള്ള ദ്രാവകമാണ് ഇതിലെ കൈപ്പിനു കാരണം. ഇത് മാറാനായി വെള്ളരിക്കയുടെ ഇരു വശങ്ങളും ചെറുതായി മുറിച്ചു മാറ്റിയാല്‍ കൈയ്പ്പ് ഒഴിവാക്കാനാകും.
2.ഉപ്പ് വിതറുക
വെള്ളരിക്കയെ നീളത്തില്‍ രണ്ടായി മുറിച്ചതിനു ശേഷം ഉപ്പ് വിതറി ഇരുഭാഗങ്ങളും തമ്മില്‍ ഉരസുക. അപ്പോള്‍ കൈയ്പ്പിനു കാരണമായ വെളുത്ത് ദ്രാവകം പുറത്തു വരുന്നത് കാണാം. ഇത് കഴുകി കളഞ്ഞ് കൈയ്പ്പു മാറ്റാവുന്നതാണ്. അതേസമയം കഴുകുന്നതിന് മുന്‍മ്പ് ഈ രീതി രണ്ട് മൂന്ന് തവണ ആവര്‍ത്തിക്കണം.
3. തൊലി കളയുക
വെള്ളരിക്കയുടെ അറ്റങ്ങള്‍ മുറിച്ച് ഇവയുടെ തൊലികളഞ്ഞ് കഴിച്ചാല്‍ കയ്പ്പ് ഉണ്ടാകില്ല.
Post Your Comments