കണ്ണൂര്‍ : സംഗീത സംവിധായകന് ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സ്മരണയ്ക്കായി ടൂറിസം പ്രമോഷന് കൗണ്‍സില്‍ ചക്കരക്കല്ല് മക്രേരി ക്ഷേത്ര പരിസരത്ത് നിര്‍മ്മിച്ച ദക്ഷിണാമൂര്‍ത്തി സ്മാരക മ്യൂസിയം മന്ത്രി കടകംപള്ളി സുരേന്ദ്രന് നാടിന് സമര്‍പ്പിച്ചു.
മുഖ്യാതിഥിയായെത്തിയ കല്ല്യാണി ദക്ഷിണാമൂര്‍ത്തിയെ മന്ത്രി ചടങ്ങില്‍ ആദരിച്ചുയ ടൂറിസത്തിന്റെ വികസനത്തിനായി മലബാറില്‍ പ്രത്യേക പദ്ധതികള്‍ തുടങ്ങിയതായും ഇതിനായി നൂറു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രൊഫ.പി.ആര് കുമാര കേരളവര്‍മ്മ പ്രഭാഷണം നടത്തി. പെരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ബാലഗോപാലന് അധ്യക്ഷത വഹിച്ചു.
Post Your Comments