ഇന്‍ഡോര്‍: 2019ല്‍ നടക്കാന്‍ പോകുന്ന അഞ്ച് ഗ്രഹണങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്ന് കാണാനാകുമെന്ന് വാനനിരീക്ഷകര്‍. ഉജ്ജയിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിവാജി വാനനിരീക്ഷണകേന്ദ്രം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഗ്രഹണങ്ങളില്‍ ആദ്യത്തേത് ജനുവരി ആറിനാണെന്നും അത് ഭാഗിക സൂര്യഗ്രഹണമാണെന്നും ഇന്ത്യയില്‍ ഇത് ദൃശ്യമാകില്ലെന്നും അധികൃതർ വ്യക്തമാക്കി. ജനുവരി 21നുള്ള ചന്ദ്രഗ്രഹണമാണ് രണ്ടാമത്തേത്. ജൂലായ് 16, 17 തീയതികളിലുണ്ടാകുന്ന ഭാഗിക ചന്ദ്രഗ്രഹണവും ഡിസംബര്‍ 26ലെ വാര്‍ഷിക സൂര്യഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാകും
Post Your Comments