Latest NewsHealth & Fitness

ചെറുപയര്‍ കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

പ്രോട്ടീന്‍ സമ്പുഷ്‌ടമാണ് ചെറുപയര്‍ വേവിച്ചത്

കുട്ടികള്‍ വളര്‍ച്ചയുടെ ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ വിട്ടാമിനും പ്രോട്ടീനും കൃത്യമായി അവര്‍ക്ക് ലഭിക്കേണ്ടതാണ്. കളിയുടെ കാര്യത്തില്‍ നടക്കുന്നവരുടെ ആഹാര കാര്യങ്ങള്‍ അമ്മമാര്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം വളര്‍ച്ചയുടെ ഘട്ടത്തില്‍ കുടികളില്‍ തൂക്ക കുറവ് കാണാറുണ്ട്‌. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് പച്ചക്കറികൾ, പഴവർ​ഗങ്ങൾ എന്നിവ ധാരാളം നൽകുന്നതിനോടോപ്പം പയർവർ​ഗങ്ങൾ നിര്‍ബന്ധമായും ​​ നല്‍കാന്‍ ശ്രമിക്കുക. പയർവർ​ഗങ്ങളിൽ ഏറ്റവും മികച്ചത് ചെറുപയർ തന്നെയാണ്.

എല്ലിന്റെ ബലത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍. വൈറ്റമിന്‍ സി, കാര്‍ബോഹൈഡ്രേറ്റുകൾ‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, സോഡിയം എന്നിവ ചെറുപയറിൽ ധാരാളം അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാൻ വളരെ നല്ലൊരു ഭക്ഷണമാണ് ചെറുപയർ. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ചെറുപയര്‍ നല്‍കാം. വേവിച്ചോ അല്ലാതെയോ കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല.

എന്നാൽ മുളപ്പിച്ച് വേവിച്ച് കൊടുക്കുന്നതാണ് ഏറ്റവും ഉത്തമമെന്നു ആരോഗ്യ വിദഗ്ധര്‍ പറയുന്നു പ്രോട്ടീന്‍ സമ്പുഷ്‌ടമാണ് ചെറുപയര്‍ വേവിച്ചത്. ഇത് മുളപ്പിച്ചാല്‍ പ്രോട്ടീന്‍ കൂടും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് പ്രോട്ടീന്‍ ഏറെ അത്യാവശ്യമായ ഒന്നാണ്. മസിലുകള്‍ക്കു ബലം വരുന്നതിനും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ശരീരവളര്‍ച്ചയ്ക്കുമെല്ലാം വളരെ നല്ലതാണ് ചെറുപയർ .

shortlink

Related Articles

Post Your Comments

Related Articles


Back to top button