Kerala

മാതൃവന്ദന യോജന പദ്ധതിയ്ക്ക് 14.26 കോടി രൂപ അനുവദിച്ചു

പദ്ധതിയിലൂടെ ആദ്യ പ്രസവത്തിന് 5,000 രൂപ ധനസഹായം

തിരുവനന്തപുരം: ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന യോജന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന വിഹിതമായ 14,26,34,000 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ സാധാരണക്കാരായ നിരവധി അമ്മമാര്‍ക്കാണ് പ്രയോജനം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍ ചെയ്ത് ജീവിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ ഗര്‍ഭ/പ്രസവ കാലയളവിലുണ്ടാകുന്ന തൊഴില്‍/വരുമാന നഷ്ടം ഒരു പരിധിവരെ പരിഹരിക്കുന്നതിനും ഗര്‍ഭ/പ്രസവ കാലയളവില്‍ സ്ത്രീയ്ക്കും കുഞ്ഞിനും ആവശ്യമായ പോഷക പരിചരണം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ പദ്ധതി. 19 വയസിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അവരുടെ ആദ്യത്തെ സജീവ ജനനത്തിന് 5,000 രൂപ ആനുകൂല്യമായി ലഭിക്കുന്നു. 1000, 2000, 2000 എന്നിങ്ങനെ 3 ഗഡുക്കളായിട്ടാണ് ഈ തുക നല്‍കുന്നത്. സാമ്പത്തിക ആനുകൂല്യം ഗുണഭോക്താവിന്റെ ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴിയാണ് നല്‍കുന്നത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ഇല്ലാത്തവരും മറ്റേതെങ്കിലും പ്രസവാനുകൂല്യം ലഭിക്കാത്തവരുമായ എല്ലാ സ്ത്രീകളും പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് അര്‍ഹരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button