
ഇടുക്കി: സംസ്ഥാനത്ത് ലഹരിക്കടത്ത് വ്യാപകമാകുന്നു. ഇടുക്കി ജില്ലയിലെ ചെക്ക്പോസ്റ്റുകളിലൂടെയാണ് കൂടുതലും ലഹരിക്കടത്ത് നടക്കുന്നത്. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 240 പേരാണ് ഈ വര്‍ഷം മാത്രം എക്സൈസിന്റെ പിടിയിലായത്. വലിച്ചുതുടങ്ങിയ ശേഷം പിന്നീട് അതിനുള്ള പണം കിട്ടാതെവരുമ്പോള്‍ വിദ്യാര്‍ഥികള്‍ അറിയാതെ തന്നെ കാരിയര്‍മാരായി മാറുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്ലസ് ടു തലത്തിലാണ് വിദ്യാര്‍ഥികള്‍ കൂടുതലും കഞ്ചാവ് ഉപയോഗം തുടങ്ങുന്നത്. ബിരുദ തലത്തിലേക്ക് എത്തുമ്പോഴേക്കും ഇവർ സിന്തറ്റിക് ഡ്രഗ്ഗുകൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments