KeralaLatest News

ബി.ജെ.പി നവാഗത നേതൃസംഗമം ഇന്ന്: അടുത്തിടെ മറ്റുപാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയിലേക്ക് ഒഴുകി എത്തിയവരുടെ എണ്ണം അമ്പരപ്പിക്കുന്നത് 

തിരുവനന്തപുരം•കഴിഞ്ഞ ഏതാനും മാസങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റുപാര്‍ട്ടികളില്‍ നിന്ന് 18,600 പേര്‍ ബി.ജെ.പിയിലേക്ക് ഒഴുകി എത്തിയെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ്സ്, സി.പി.എം തുടങ്ങിയ പാര്‍ട്ടികളില്‍ പ്രദേശികതലം മുതല്‍ സംസ്ഥാനതലം വരെ ചുമതല വഹിച്ചുവന്നിരുന്നവരാണ് ഇവരില്‍ നല്ലൊരു ഭാഗം. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയിരുന്ന മൂന്ന് പേര്‍ ഇവരില്‍ ഉള്‍പ്പെടുന്നു.

സി.പി.എം, സി.പി.ഐ കക്ഷികളില്‍ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായിരുന്ന 14 പേര്‍ ബിജെപിയില്‍ പുതിയതായി അംഗങ്ങളായിട്ടുണ്ട് സി.ഐ.ടി.യു നിര്‍മ്മാണ യൂണിയന്‍ കൊല്ലം ജില്ലാ പ്രസിഡന്റ് ബി.ജെ.പി അംഗത്വം നേടിയിട്ടുണ്ട്. കെ.പി.സി.സി വിചാര്‍ വിഭാഗ് സംസ്ഥാന പ്രസിഡന്റ്, ലോയേഴ്‌സ് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്, സിപിഎം കര്‍ഷക സംഘം ജില്ലാ നേതാക്കള്‍, എസ്.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്, സേവാദള്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്നവര്‍ ബി.ജെ.പി അംഗങ്ങളായി.

നവാഗതരില്‍ നേതൃനിരയില്‍ ഉള്ളവരുടെ കൂട്ടായ്മ വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ നടക്കും. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ബിജെപി
നവാഗത നേതൃസംഗമം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ശ്രീ.പി.മുരളീധര്‍ റാവു ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ സെക്രട്ടറി ശ്രീ.എച്ച്.രാജ സംബന്ധിക്കും. ഇതര പാര്‍ട്ടികളില്‍ നിന്നും എത്തിയ ഉന്നത നേതാക്കളെ സമ്മേളനത്തില്‍ ആദരിക്കും.

shortlink

Post Your Comments


Back to top button