Latest NewsKerala

അയ്യപ്പ ജ്യോതിയിൽ ബിഡിജെഎസ് വിട്ടുനിന്നതിൽ നിലപാട് വ്യക്തമാക്കി കണ്ണന്താനം

തിരുവനന്തപുരം: ബിജെപിയും ശബരിമല കര്‍മസമിതിയും നേതൃത്വം നല്‍കിയ അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ബിഡിജെഎസ് സ്വന്തം നിലപാട് വ്യക്തമാക്കിയതിൽ അഭിപ്രായം പറയാൻ കഴിയില്ലെന്നാണ് കണ്ണന്താനം വ്യക്തമാക്കിയത്.ബിഡിജെഎസ് ഇപ്പോഴും എൻഡിഎയുടെ ഭാഗം തന്നെയാണെന്നും തുഷാർ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിയുള്‍പ്പെടെയുള്ള എന്‍ഡിഎ നേതാക്കളും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തില്ല. ശബരിമല വിവാദമുണ്ടായ ഘട്ടം മുതല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നിന്നപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസും ബിജെപിക്കൊപ്പം ഉറച്ച് നില്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button