Latest NewsInternational

പട്ടാള നിയമം പിന്‍വലിച്ച് യുക്രൈന്‍

30 ദിവസത്തിനു ശേഷം യുക്രൈനില്‍ പട്ടാള ഭരണം പിന്‍വലിച്ചു. ക്രിമിയക്ക് സമീപം റഷ്യ യുക്രൈന്‍ കപ്പലുകള്‍ പിടിച്ചെടുത്തതിനെതുടര്‍ന്നുണ്ടായ പട്ടാള നിയമം യുക്രൈന്‍ പിന്‍വലിച്ചു.പട്ടാള നിയമം പിന്‍വലിക്കുന്നുവെങ്കിലും അതിര്‍ത്തികളില്‍ സൈനിക ജാഗ്രത തുടരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് പെട്രോ പൊരൊഷെന്‍കോ പറഞ്ഞു. ക്രിമിയ മേഖലയില്‍ റഷ്യ മിസൈല്‍ വാഹിനികള്‍ വിന്യസിച്ചത് ഇപ്പോഴും നിലനില്‍ക്കുകയാണ്. അസോവ് സമുദ്രത്തിനും കരിങ്കടലിനും ഇടയിലെ കോര്‍ച്ച് സ്ട്രേറ്റില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളും നിലനില്‍ക്കുന്നുണ്ട്.

ക്രിമിയക്ക് സമീപം അസോവ് സമുദ്രത്തില്‍ യുക്രൈനിന്റെ മൂന്ന് കപ്പലുകള്‍ റഷ്യ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഒരു മാസം മുന്പ് യുക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്.യുക്രൈനിനെ അക്രമങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നും പാശ്ചാത്യ ശക്തികള്‍ പിന്തിരിയണമെന്ന് റഷ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. യുക്രൈനിലെ സ്വയംഭരണ റിപ്പബ്ലിക്കായ ക്രീമിയയുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തത് മുതലാണ് യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button