വാഹനങ്ങള്‍ തിരിച്ചുവിളിച്ച് മാരുതി സുസുക്കി. ഇന്ധനഭാഗത്തെ ഫ്യൂവല്‍ ഫില്‍റ്ററില്‍ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ചെറുകിട വാണിജ്യ വാഹന ശ്രേണിയില്‍ പുറത്തിറക്കിയ പിക്ക് അപ്പ് സൂപ്പര്‍ ക്യാരിയാണ് മാരുതി തിരിച്ച് വിളിച്ചത്. സുരക്ഷയുടെ ഭാഗമായി രാജ്യാന്തര തലത്തില്‍ നടക്കുന്ന തിരിച്ചുവിളിക്കല്‍ പ്രക്രിയയുടെ ഭാഗമായാണ് നടപടി.
2018 ഏപ്രില്‍ 26 മുതല്‍ ഓഗസ്റ്റ് ഒന്നുവരെയുളള കാലയളവില്‍ നിര്‍മ്മിച്ച 5900 വാഹനങ്ങളില്‍ തകരാർ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വാഹന ഉടമകളുമായി ബന്ധപ്പെട്ട ശേഷം വാഹനം പരിശോധിച്ച് സൗജന്യമായി ഫ്യൂവല്‍ ഫില്‍റ്റര്‍ മാറ്റി നല്‍കാനാണ് മാരുതി തീരുമാനിച്ചിരിക്കുന്നത്.
Post Your Comments