ബെന്‍ : ഒരു ഭീമമായ തുക ലോട്ടറി അടിച്ചിട്ട് ആ തുക മടക്കി നല്‍കേണ്ടി വന്നാലോ. അതിനെക്കുറിച്ച് ഓര്‍ക്കാന്‍ പോലും ആരും ഇഷ്ടപ്പെടില്ല. എന്നാല്‍ സ്വിറ്റ്സര്‍ലാന്‍ഡിലുളള ആന്‍ട്രിയാസ് ബുര്‍ക്കിലീസ് എന്ന ഒരു യുവാവിന് ആ അനുഭവവും നേരിടേണ്ടി വന്നു.
സ്വിറ്റ് സാലോ ലോട്ടറി അധികൃതര്‍ നടത്തിയ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ സ്വിസ് ഫ്രാന്‍സ് ബുര്‍ക്കിലീസിന് അടിച്ചെന്ന് അറിയിച്ച് ടിവിയിലൂടെ തല്‍സമയം അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ആ നറുക്കെടുപ്പ് ഫലത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം സ്വിറ്റ് സാലോ അധികൃതര്‍ തന്നെ പ്രഖ്യാപനം പിന്‍വലിക്കുകയായിരുന്നു.തെറ്റായി ബുര്‍ക്കിലീസിനെ നറുക്കെടുപ്പ് വിജയിയായി പ്രഖ്യാപിച്ചതില്‍ അധി കൃതര്‍ ബുര്‍ക്കിലീസിനോട് ക്ഷമയും അറിയിക്കുകയുണ്ടായി.
നറുക്കെടുപ്പ് സമയത്ത് 10 പേരുകള്‍ മാത്രമായിരുന്നു പരിഗണനയിലുണ്ടായിരുന്നത് എന്നാല്‍ ബുര്‍ക്കിലീസിന്‍റെ പേരും ഇതിനിടയില്‍ കടന്ന് കൂടിയതിനാലാണ് ലോട്ടറി ഫലം തെറ്റായി പ്രഖ്യാപിക്കപ്പെട്ടതെന്ന് സ്വിറ്റ് സാലോ അധികൃതര്‍ പറഞ്ഞു.
Post Your Comments