Latest NewsIndia

ഷെഡ്യൂള്‍ ജി മരുന്നുകളുടെ പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

ന്യൂഡല്‍ഹി: പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന ഇന്‍സുലിന്‍ അടക്കമുള്ള ‘ ഷെഡ്യൂള്‍ ജി’ മരുന്നുകളുടെ പരസ്യങ്ങള്‍ക്കും പ്രചാരണത്തിനും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഈ മരുന്നുകള്‍ പരസ്യം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാക്കി ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് നിയമം ഭേദഗതി ചെയ്യും. ഹോര്‍മോണ്‍ മരുന്നുകള്‍, അലര്‍ജി മരുന്നുകള്‍, സ്‌കിന്‍ ക്രീമുകള്‍ എന്നിവയാണ് ഷെഡ്യുള്‍ ജിയില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. മരുന്നുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് വ്യാജപ്രചാരണങ്ങള്‍ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഔഷധ സാങ്കേതിക ഉപദേശക ബോര്‍ഡ് ഭേദഗതി നിര്‍ദേശം അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button