ലക്നോ: മൃഗവേട്ട നടത്തിയ ഗോള്‍ഫ് താരം ജ്യോതിന്ധർ സിങ് രന്ധാവ അറസ്റ്റില്‍. ബുധനാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ബഹ്റിയയില്‍ നിന്നും ജ്യോതി രന്ധാവയെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് ഇദ്ദേഹം മൃഗവേട്ട നടത്തിയത്.
ജ്യോതിയിൽ നിന്നും വേട്ടയ്ക്ക് ഉപോയഗിച്ചെന്നു കരുതുന്ന എ22 റൈഫിളും ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനവും കണ്ടെടുത്തു. ജ്യോതിയുടെ കൂട്ടാളി മഹേഷ് വിരാജ്ധറിനെയും വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Post Your Comments