ന്യൂഡൽഹി•വികാസ്പുരി കേന്ദ്രമാക്കി വ്യാജ വിദ്യാഭ്യാസ ബോർഡ് നടത്തി വന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, ബീഹാർ,ഗുജറാത്ത്, എന്നിവിടങ്ങളിൽ നിന്നായി നിരവധി വിദ്യാർഥികൾ ഇവരുടെ തട്ടിപ്പിനിരയായെന്ന് പോലീസ് അറിയിച്ചു.
ബോർഡ് ഓഫ് ഹൈർസെക്കന്ഡറി എഡ്യൂക്കേഷൻ എന്ന പേരിലാണ് സംഘം പ്രവർത്തിച്ചു വന്നിരുന്നത്. സാമൂഹ്യമാധ്യമങ്ങൾ വഴി കുട്ടികളുടെ വിവരം ശേഖരിക്കുന്ന ഇവർ ഇവരിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു. അറസ്റ്റിലായ അൽത്താഫ് രാജയാണ് സംഘത്തലവനെന്ന് പോലീസ് വ്യക്തമാക്കി.
ഡിസംബർ 12നും 23 നും നടത്തിയ വ്യത്യസ്ത റൈഡുകളിലാണ് ഇവർ അറസ്റ്റിലായത്. പത്ത്,പ്ലസ് ടു ജയിക്കാത്തവർക്ക് അൽത്താഫ് ഉൾപ്പെട്ട സംഘം വ്യാജ സർട്ടിഫിക്കറ്റുകളും, മാർക്ക് ലിസ്റ്റുകളും നിർമിച്ചുകൊടുക്കുമായിരുന്നു. സമാനമായ മറ്റൊരു കേസിലും അൽത്താഫ് മുൻപൊരിക്കൽ പിടിക്കപ്പെട്ടിട്ടുണ്ട്.
Post Your Comments