മധ്യപ്രദേശ്•വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് ബി.എസ്.പി. ബി.എസ്.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ രാംജി ഗൗതമാണ് ഇത് സ്ഥിതീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ ബിഎസ്പിയുടെ പ്രകടനം അവലോകനം ചെയ്തതിന് ശേഷമായിരുന്നു രാംജി ഗൗതം ഇക്കാര്യം അറിയിച്ചത്. മഹാസഖ്യസാധ്യതകള്‍ അവസാനിക്കുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി അദ്ധ്യക്ഷ മായാവതി പറയുന്നത് താന്‍ അനുസരിക്കുന്നു എന്നായിരുന്നു രാംജി ഗൗതം മറുപടി നല്‍കിയത്.
മധ്യപ്രദേശില്‍ ബി.എസ്.പി മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി സംസ്ഥാനത്തെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മറ്റി പിരിച്ചുവിട്ടിരുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ പ്രദീപ് ആഹിര്വാറിന്റെയും രമാചല്‍ രാജ്ഭര്‍ എന്നിവരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് രാംജി ഗൗതമിന് സംസ്ഥാന അദ്ധ്യക്ഷന്റെ ഉത്തരവാദിത്വം നല്കി. ഡി.പി ചൗധരിയെ ഉപാദ്ധ്യക്ഷന്‍ പദവി നല്‍കുകയും ചെയ്തു.
Post Your Comments