അടിമാലി: പഞ്ചായത്തിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഡിജിറ്റലായി ലഭ്യമാക്കാനൊരുങ്ങി അടിമാലി ഗ്രാമ പഞ്ചായത്ത്. ഇതിനു വേണ്ടിയുള്ള ആപ്ലിക്കേഷന്‍ പഞ്ചായത്ത് പുറത്തിറക്കി. പഞ്ചായത്തിനെ പൂര്‍ണമായും ഡിജിറ്റലാക്കാനുള്ള പദ്ധതിയുടെ ആദ്യ ചുവടുവയ്പ്പാണ് ആപ്ലിക്കേഷന്‍. പഞ്ചായത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന നോട്ടീസുകള്‍, തീരുമാനങ്ങള്‍ അങ്ങനെ തുടങ്ങി പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും. ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരത്തില്‍ ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്.
Post Your Comments