മുംബൈ : വാഹനപ്രേമികള്‍ ഏറെ ആകാഷയോടെ കാത്തിരിക്കിന്ന ടാറ്റയുടെ ഹാരിയര്‍ ജനുവരി 23 ന് നിരത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. 16 മുതല്‍ 21 ലക്ഷം വരെയാണ് വാഹനത്തിന്റെ ഷോറും വിലയായി പ്രതീക്ഷിക്കുന്നത്. എസ് യു വികളിലെ രാജാവെന്ന വിശേഷണമുള്ള റേഞ്ച് റോവറില്‍ നിന്നും കടമെടുത്ത സാങ്കേതിക വിദ്യയാണ് ഹാരിയറിന്റെ പ്രധാന സവിശേഷത.
2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിനാകും ഹാരിയറിന് കരുത്ത് പകരുക. പവര്‍, വിശ്വസ്തത എന്നിവയില്‍ ക്രയോജനിക് റോക്കറ്റ് എന്‍ജിനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ക്രയോടെക് എന്‍ജിനുകള്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ലോകോത്തര മാനദണ്ഡങ്ങള്‍ പോലും മാറ്റിയെഴുതാന്‍ കരുത്തുറ്റവയാണെന്നാണ് കമ്പനിയുടെ അവകാശവാദം.
ടാറ്റയുടെ പുതുതലമുറയില്‍ പെട്ട ക്രെയോടെക് ഫോര്‍ സിലണ്ടര്‍ എന്‍ജിനില്‍, ടാറ്റായുടെ മള്‍ട്ടി ഡ്രൈവ് മോഡുകള്‍ കൂടി ചേരുമ്പോള്‍ എല്ലാത്തരം ഡ്രൈവിംഗ് സാഹചര്യങ്ങളെയും ഹാരിയര്‍ അതിജീവിക്കും. ഇതോടെ ഈ സെഗ്മെന്റില്‍ തന്നെ ഹാരിയര്‍ പകരം വെക്കാനില്ലാത്ത പോരാളി ആകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. എല്ലാത്തരം റോഡ് സാഹചര്യങ്ങളിലും പരീക്ഷണ ഓട്ടം നടത്തിയതിന് ശേഷമാണ് കമ്പനി ഹാരിയര്‍ നിരത്തിലിറക്കാന്‍ ഒരുങ്ങുന്നത്.
Post Your Comments