ന്യൂഡല്‍ഹി : ബോളിവുഡ് താരം ഷാരുഖ് ഖാനെ കാണാനെത്തി ഇന്ത്യയിലെ ജയിലില്‍ കഴിഞ്ഞിരുന്ന പാക് പൗരന്മാരെ ഇന്ത്യ മോചിപ്പിച്ചു. മുഹമ്മദ് ഇമ്രാന് വാര്‍സി, അബ്ദുള്ള ഷാ എന്നിവരെയാണ് സ്വതന്ത്രരാക്കിയത്. പാക് ജയിലില്‍ കഴിഞ്ഞ ഇന്ത്യന്‍ പൗരന് ഹാമിദ് അന്‍സാരിയെ പാക് വിട്ടയച്ചയതിന് പിന്നാലെയാണ് ഇന്ത്യ ഇരുവരേയും മോചിപ്പിച്ചത്. വാഗ അതിര്‍ത്തിയില്‍ ഇവരെ പാക് റേഞ്ചേഴ്സിന് കെെമാറി.
കള്ള പാസ്പോര്‍ട്ട് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് വാര്‍സി പിടിയിലായത്. 19 മാസം നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് അബ്ദുള്ള മോചിതനാകുന്നത്. അതേസമയം, പത്ത് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച ശേഷമാണ് വാര്‍സി ജന്മനാട്ടിലേക്ക് തിരിച്ച് പോകുന്നത്. ഷാരുഖ് ഖാനെ കാണാനായി നിയമപരമായ രീതിയില്‍ തന്നെ ഇനി ഇന്ത്യയിലേക്ക് തിരിച്ചു വരുമെന്ന് പറഞ്ഞ ശേഷമാണ് അബ്ദുള്ള മടങ്ങിയത്.
Post Your Comments