കൊച്ചി : ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് നടക്കും. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറിനാണ് അയ്യപ്പ ജ്യോതി തെളിയിക്കല്‍. എന്‍എസ്‌എസ് ജ്യോതി തെളിയിക്കലിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കൂടാതെ പിന്തുണ അറിയിച്ച് കൂടുതൽ ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നു .
കേരള സമസ്ത വിശ്വകർമ സംഘവും അഖിലകേരള തന്ത്രി മണ്ഡലവുമാണ് നിലപാട് വ്യക്തമാക്കിയത്. ആചാര സംരക്ഷണത്തിനായി അയ്യപ്പജ്യോതിയിൽ കൂടുതൽ ഭക്തജനങ്ങളെ പങ്കെടുപ്പിക്കുമെന്നും സംഘടനകൾ വ്യക്തമാക്കി.കൂടുതൽ ഹിന്ദു സംഘടനകൾ നിലപാട് വ്യക്തമാക്കിയതോടെ അയ്യപ്പ ജ്യോതി വിജയമാവുകയാണ്. ആചാര സംരക്ഷണത്തിനായി പങ്കെടുക്കുമെന്നും ശബരിമലയെ തകർക്കാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കുമെന്നും സംഘടനകൾ വ്യക്തമാക്കിയതോടെ ഹൈന്ദവ ഏകീകരണം സാധ്യമാവുകയാണ്.
പതിനാല് ജില്ലകളിലെ 97 കേന്ദ്രങ്ങളിലാണ് അയ്യപ്പ ജ്യോതി തെളിയിക്കുന്നത്. വൈകുന്നേരം 6 മുതല്‍ 6.30 വരെയാണ് പരിപാടി. സെക്രട്ടറിയറ്റിന് മുന്നില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള , ഒ.രാജഗോപാല്‍ എം.എല്‍.എ, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. കളിയിക്കാവിളയില്‍ സുരേഷ് ഗോപി എം.പി. പങ്കെടുക്കും. പന്തളം കൊട്ടാരവും മാതാ അമൃതാനന്ദമയിയും അയ്യപ്പ ജ്യോതിക്ക് പിന്തുണ നൽകിക്കഴിഞ്ഞു.
അതേസമയം നാളെ നടക്കുന്ന അയ്യപ്പ ജ്യോതിയിൽ സംസ്ഥാനത്തുടനീളമുള്ള ഭക്തരെ പങ്കെടുപ്പിക്കുമെന്ന് തന്ത്രി മണ്ഡലം പ്രതിനിധികൾ പറഞ്ഞു. അയ്യപ്പജ്യോതി എന്നത് ഹിന്ദുക്കളുടെ ഏകീകരണം കൂടിയായി മാറുമെന്നും തന്ത്രി മണ്ഡലം വ്യക്തമാക്കി.
https://www.youtube.com/watch?v=EteS08sdB9E
Post Your Comments