
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുറക്കാന്‍ തുക അനുവദിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പുറ്റിങ്ങല്‍ അപകടത്തില്‍ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് തീവ്രമായി പൊള്ളലേറ്റവരെ രക്ഷിക്കാന്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റിന് കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനെ പ്രാധാന്യം ഉള്‍ക്കൊണ്ട് പുതിയ യൂണിറ്റ് തുറക്കാന്‍ തീരുമാനിച്ചത്. സ്‌കിന്‍ ബാങ്കിന്റെയും ബേണ്‍സ് ഐ സി യു വിന്റേയും നിര്‍മാണത്തിനായി 2.175 കോടി രൂപയും ബേണ്‍സ് ഐ സി യുവിലെ ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതിന് 1.290 കോടി രൂപയും ആണ് അനുവദിച്ചത്. പദ്ധതി നടപ്പിലാകുന്നതോടെ അവയവ ദാനത്തോടൊപ്പം ത്വക്ക് ദാനവും സാധ്യമാകും. ബയോ സേഫ്റ്റി ക്യാബിനറ്റ്, ആട്ടോക്ലേവ്, സെന്ടറി ഫ്യൂജ്, ഒപ്റ്റിക്കല്‍ ഷേക്കര്‍, വാക് ഇന്‍ റെഫ്രിജറേറ്റര്‍ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളോടെ ആയിരിക്കും യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുക. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് മരണപെട്ടവരില്‍ നിന്ന് ശേഖരിച്ച് വയ്ക്കുകയും ആവശ്യക്കാര്‍ക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയും ചെയ്യുക എന്നതാണ് സ്‌കിന്‍ ബാങ്കിന്റെ ലക്ഷ്യം.
Post Your Comments