
കൊച്ചി: നടി ലീന മരിയയുടെ കൊച്ചിയിലെ ബ്യുട്ടി പാര്‍ലറിന് നേരെയുണ്ടായ ആക്രമണം നടന്ന് ദിവസങ്ങള്‍ പിന്നീട്ടിട്ടും സംഭവത്തില്‍ പ്രതിയെ തിരിച്ചെറിയാനോ പിടികൂടാനോ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ് രണ്ടുപര്‍ ബൈക്കിലെത്തി വെടിവയ്പ്പ് നടത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭ്യമായിട്ടും അവരെപോലും ഇതുവരെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസ് നേരെ വിമര്‍ശനം ഉയരുന്നുണ്ട് അധോലോക സംഘങ്ങളാണ് പിന്നിലെന്ന കണ്ടെത്തലിന്റെ പേരിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. അതിനിടെ ലീനയുടെ മൊഴിയില്‍ നി്ന്നും ലഭിച്ച സൂചനയുടെ അടിസ്ഥാന പ്രകാരം അധോലോക നായകന്‍ രവി പൂജാരയിലേക്ക് കേസ് വഴിതിരിഞ്ഞു. എന്നാല്‍ നടിയും പൂജാരയും തമ്മിലുള്ള ബന്ധം എന്താണെന്ന് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസ് പൂജാരയിലേക്ക് തിരിയുമ്പോള്‍ പല കഥകളാണ് പൂജാരയെക്കുറിച്ച് പുറത്ത് വരുന്നത്.അണ്ടര്‍വേള്‍ഡ് കിംഗ് എന്ന വിശേഷിപ്പിക്കുന്ന രവി പൂജാര ആരേയും വിറപ്പിക്കാന് പോന്ന വന്‍ ശൃംഖലയുടെ ഉടമയാണ്. പത്താംക്ലാസ് പോലും പൂര്‍ത്തിയാക്കാതെ ഹോട്ടല്‍ ജീവനക്കാരനില്‍ നിന്ന് അധോലോക നായകനിലേക്ക വളരെ പെട്ടെന്നായിരുന്നു.
Post Your Comments