ഡൽഹി : അയോധ്യ കേസില്‍ സുപ്രീം കോടതി കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ശബരിമല വിധി വേഗം തീർപ്പാക്കിയ കോടതി എന്തിന് ഇക്കാര്യത്തിൽ മെല്ലെപോക്ക് നടപടി സ്വീകരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ നിയമമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് പ്രതികരിച്ചു. കേസിൽ കോടതിയെ സമ്മർദ്ദത്തിലാക്കുന്നത് അവസാനിപ്പിക്കണം. കോടതിയിൽ നിലവിലുള്ള കേസിൽ നിയമമന്ത്രി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമെന്നും ബോർഡ് സൂചിപ്പിച്ചു.
അതേസമയം, അയോധ്യ കേസില്‍ അടുത്ത മാസം നാലിന് സുപ്രീംകോടതി വാദം കേൾക്കും. സമയബന്ധിതമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് വാദം കേൾക്കുക.
Post Your Comments