ബ്യുണസ് ഏരീസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യക്കടത്തുകാര്‍ തട്ടിക്കൊണ്ടു പോയ സ്ത്രീയെ 32 വര്‍ഷങ്ങള്‍ക്കു ശേഷം രക്ഷപ്പെടുത്തി. അര്‍ജന്റീന, ബൊളീവിയ പോലീസുകാര്‍ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവര്‍ ദക്ഷിണ ബൊളീവിയയിലെ ബെര്മജോയില് ഉണ്ടെന്ന വിവരം ഈ മാസമാദ്യമാണ് പോലീസിന് ലഭിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകനെയും പോലീസ് രക്ഷപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
Post Your Comments