തിരുവല്ല: വീട്ടമ്മയെ മര്‍ദ്ദിച്ച കേസില്‍ സീരിയല്‍ നടന്‍ അറസ്റ്റിലായി. തിരുവല്ല മതില്‍ഭാഗം അത്തിമുറ്റത്ത് സുരേഷ് (45) ആണ് അറസ്റ്റിലായത്. സമീപവാസിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. പ്രതിയുടെ ഭാര്യക്കെതിരെയും വീട്ടമ്മ പരാതി നല്‍കിയിട്ടുണ്ട്.
സ്‌കൂട്ടറില്‍ വന്ന വീട്ടമ്മയെ കാറിലെത്തിയ സുരേഷും ഭാര്യയും വഴിതടഞ്ഞ് മര്‍ദിച്ചതായാണ് പരാതി. അതേസമയം വീട്ടമ്മയെക്കെതിരെ നടന്റെ ഭാര്യയും പരാതി നല്‍കിയിട്ടുണ്ട് വീട്ടമ്മ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പരാതി. എന്നാല്‍ ഇരുക്കൂട്ടരും തമ്മില്‍ വഴിത്തര്‍ക്കവും മറ്റും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
Post Your Comments