Health & Fitness

ഉച്ചഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ജോലി തിരക്കിനിടയില്‍ ഭക്ഷണം കഴിക്കാന്‍ പോലും മിക്കവര്‍ക്കും സമയം കിട്ടാറില്ല. തിരക്ക് കാരണം ഭക്ഷണം പോലും വേണ്ടെന്ന് വയ്ക്കുന്നവരാണ് ഇന്ന് അധികവും. ഉച്ചഭക്ഷണം മുടക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദ?ഗ്ധര്‍ പറയുന്നത്.

തിരക്കുകളുടെ പേരില്‍ ഉച്ചയൂണ് വേണ്ടെന്നു വയ്ക്കുന്നവര്‍ ചില ദോഷവശങ്ങളെ കുറിച്ചും അറിയണം. ഉച്ചഭക്ഷണം ഒഴിവാക്കുമ്പോാള്‍ ശരീരത്തിലെ ഷുഗര്‍ നില ക്രമാതീതമായി കുറയുകയാണ് ചെയ്യുന്നത്. ശരീരം തളരുക, തലചുറ്റി വീഴുക, ഛര്‍ദ്ദിക്കാന്‍ തോന്നുക ഇങ്ങനെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചെയ്യുന്ന ജോലിയില്‍ ശ്രദ്ധക്കുറവും ഉണ്ടാകാം. ഉച്ചഭക്ഷണം ഒഴിവാക്കുമ്‌ബോള്‍ അമിതവിശപ്പ് ഉണ്ടാകാം.

ഒരുനേരം ആഹാരം ഒഴിവാക്കുമ്പോള്‍ പിന്നീട് അമിതമായി വിശപ്പ് തോന്നുകയും അളവില്‍ കൂടുതല്‍ ആഹാരം കഴിക്കുകയും ചെയ്യുന്ന പതിവുണ്ട് ചിലര്‍ക്ക്. അത് ശരീരഭാരം കൂട്ടുകയേയുള്ളൂ. ഉച്ചയ്ക്ക് അളവ് കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് ഏറെ നല്ലത്. ഉച്ചഭക്ഷണത്തില്‍ അല്‍പം തൈര് ചേര്‍ക്കുന്നത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button