Latest NewsKerala

ശബരിമല ദര്‍ശനെത്തിയ യുവതികളുടെ പ്രതികരണം ഇങ്ങനെ

ശബരിമല: പമ്പയില്‍ നിന്ന സന്നിധാനത്തേയ്ക്ക് ദര്‍ശനത്തിനായി പുറപ്പെട്ട രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ അപ്പാച്ചിമേടില്‍ തടഞ്ഞു. അതേ സമയം എത്ര പ്രതിഷേധങ്ങള്‍ ഉണ്ടായാലും ശബരിമല ശാസ്താവിനെ കാണാതെ മടങ്ങില്ലെന്ന് യുവതികളിലൊരാളായ ബിന്ദു പ്രതികരിച്ചു. ഭരണഘടന അവകാശം സംരക്ഷിക്കാനും സുപ്രീം കോടതി വിധി നടപ്പാക്കാനുമാണ് തങ്ങള്‍ ഇവിടെ എത്തിയതെന്ന് ഇവര്‍ അറിയിച്ചു. അതേസമയം പിണറായി വിജയന്‍ വാക്ക് പാലിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പെരിന്‍ന്തല്‍മണ്ണ സ്വദേശിയായ ബിന്ദു, കൊയിലാണ്ടി സ്വദേശിയായ കനക ദുര്‍ഗ എന്നിവരാണ് ദര്‍ശനത്തിനായി എത്തിയിരിക്കുന്നത്. അതേസമയം പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ തങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്ന് യുവതികള്‍ പറഞ്ഞു. കൂടാതെ എന്തു വന്നാലും പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണിവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button