ശബരിമല: അയ്യപ്പ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ക്കു നേരെ പ്രതിഷേധം. മലപ്പുറം സ്വദേശിയായ കനക ദുര്‍ഗ, കോഴിക്കോട് സ്വദേശിയായ ബിന്ദു എന്നിവരെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. തന്ത്രിയുടെ വാക്കുകളെ വകവെക്കുന്നില്ല എന്നും ശബരിമല ആദിവാസികൾക്ക് വിട്ടു കൊടുക്കണമെന്നും അഡ്വക്കറ്റ് ബിന്ദു പറഞ്ഞു.
അന്‍പതിലേറെ പ്രതിഷേധക്കാരാണ് ഇവിടെ കൂട്ടം ചേര്‍ന്ന് എത്തിയിരിക്കുന്നത്. യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments