കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ തൊണ്ടയാടും രാമനാട്ടുകരയിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച രണ്ട് മേല്‍പ്പാലങ്ങള്‍ ഡിസംബര്‍ 28 ന് നാടിന് സമര്‍പ്പിക്കും. രണ്ടു മേല്‍പ്പാലങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് രാവിലെ 10 മണിക്കും 11.30 നുമായി രണ്ട് പ്രത്യേക ചടങ്ങുകളില്‍ വെച്ച് നിര്‍വഹിക്കും.
ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ മന്ത്രിമാരായ എ കെ ശശീന്ദ്രന്, ടി പി രാമകൃഷ്ണന് എംഎല്‍എമാരായ ഡോ. എം കെ മുനീര്‍, എ പ്രദീപ്കുമാര്‍, പുരുഷന് കടലുണ്ടി, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ചീഫ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ സംബന്ധിക്കും.
127 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കപ്പെട്ട പാലങ്ങളാണ് ഇവ. കോഴിക്കോട് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലാണ് അതിമനോഹരമായി തൊണ്ടയാട്ട് രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
കൊല്ലം, ആലപ്പുഴ ബൈപ്പാസുകളും പണി പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുകയാണ് . നീര്‍മ്മാണം പൂര്‍ത്തിയാകുന്ന കണക്കിന് ഈ രണ്ട് ബെെപ്പാസുകളും നാടിന് സമര്‍പ്പിക്കും .
Post Your Comments