ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമായി വേണ്ടത് പോഷകഗുണമുള്ള ഭക്ഷണമാണ്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കാത്സ്യം ഇവയെല്ലാം നമ്മുടെ ശരീരത്തിന് അത്യവശ്യമാണ്. ഭക്ഷണം എപ്പോഴും ക്യത്യസമയത്ത് കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഭക്ഷണ ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
പുകവലി പാടില്ല…
ഉച്ചയൂണ് കഴിഞ്ഞാലും അത്താഴം കഴിഞ്ഞാലും ചിലര്‍ ഭക്ഷണം കഴിച്ച ശേഷം പുകവലിക്കാറുണ്ട്. അത് അത്ര നല്ല ശീലമല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടന്‍ പുകവലിച്ചാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ആരോഗ്യവിദ്ഗധര്‍ പറയുന്നു. കരളിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കാമെന്ന് മിക്ക പഠനങ്ങളും പറയുന്നു.ആഹാരം കഴിഞ്ഞ ഉടന്‍ പുകവലിച്ചാല്‍ ആമാശയങ്ങള്‍ക്ക് പ്രശ്നങ്ങള്‍ വരാം. ദഹനവ്യവസ്ഥ ശരീരം മുഴുവനായും ബാധിക്കാം. പുകവലിക്കുമ്ബോള്‍ നിക്കോട്ടിന് രക്തത്തില്‍ കലരുകയും ദഹനവ്യവസ്ഥയെ ?ബാധിക്കുകയും ചെയ്യും. അത് കൂടാതെ, ആമാശയത്തില്‍ ക്യാന്‍സര്‍, ശ്വാസകോശ അര്‍ബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു.
ചായ കുടി ഒഴിവാക്കാം…
ഭക്ഷണം കഴിച്ച ശേഷം ഉടനെ ചായ കുടിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ചായ കുടിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുക ചെയ്യും. ചായയിലും കാപ്പിയിലുമുള്ള രാസവസ്തുക്കള്‍ ശരീരത്തിലെ ഇരുമ്ബിനെ ആഗിരണം ചെയ്യും. ആഹാരം കഴിച്ച ശേഷം ചായ കുടിക്കുന്നത് ക്ഷീണം കൂട്ടാമെന്നാണ് വിദ?ഗ്ധര്‍ പറയുന്നത്.
ഉടനെ കിടക്കരുത്…
ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടന്‍ ഉറങ്ങാന്‍ പോകുന്നവരെ കണ്ടിട്ടുണ്ട്. അത് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ഭക്ഷണം കഴിച്ച് ശേഷം ഉടനെ കിടന്നാല്‍ അത് ദഹനവ്യവസ്ഥയെ കാര്യമായി ബാധിക്കുകയും അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്ന് മസാച്ചുസെറ്റ്സ് ഇന്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ പറയുന്നത്. അത് കൂടാതെ, സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പേ ആഹാരം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്.
ഉടനെ കുളിക്കരുത്…
ആഹാരം കഴിച്ച കഴിഞ്ഞ ഉടന്‍ കുളിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. കുളിക്കുമ്ബോള്‍ നമ്മുടെ ശരീര താപനില കുളിക്കുന്ന വെള്ളത്തിന്റെ താപനിലയോളം ഉയരുന്നു. വെള്ളം ദേഹത്ത് പറ്റുമ്പോള്‍ തലച്ചോറ്, ശരീര താപനില യിലുള്ള ഈ വ്യത്യാസം മനസിലാക്കുകയും ചര്‍മത്തിലേക്കുള്ള രക്തപ്രവാഹം കൂട്ടി താപനില സാധാരണ നിലയില്‍ ആക്കുകയും ചെയ്യും.
പഴങ്ങള്‍ ഒഴിവാക്കാം…
പഴങ്ങള്‍ ആരോഗ്യകരം തന്നെ. എന്നാല്‍ ഉച്ചയൂണിനോ അത്താഴത്തിനോ ശേഷം പഴം കഴിക്കാന്‍ പാടില്ല. അത് ദോഷം ചെയ്യും. ഭക്ഷണ ശേഷം പഴങ്ങള്‍ കഴിച്ചാല്‍ അത് ദഹിക്കാതെ കിടക്കുകയും പുളിച്ച് തികട്ടല്‍ വരുകയും ചെയ്യും. നെഞ്ചെരിച്ചില്‍, ദഹനക്കേട് ഇവയെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കഴിച്ച ഭക്ഷണവും പഴങ്ങളും തമ്മില്‍ ചേരാതെ വയറിന് ബുദ്ധിമുട്ട് ഉണ്ടാകും.
Post Your Comments