മലപ്പുറം: മലകയറാനെത്തിയ യുവതികളുടെ ഭർത്താക്കന്മാരുടെ പ്രതികരണം മാധ്യമങ്ങളോട്. വീട്ടില്‍ പറയാതെയാണ് കനകദുര്‍ഗ ശബരിമലയിലേക്ക് പോയതെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണി. താൻ എന്തോ ഒരു മീറ്റിംഗ് പോകുകയാണെന്നാണ് വീട്ടിൽ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്ന് കനകദുര്‍ഗ പുറപ്പെട്ടത്. അരീക്കോടുള്ള സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നും ശനിയാഴ്ച തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നു എന്നും കൃഷ്ണനുണ്ണി പറഞ്ഞു.
ടി വിയിലൂടെയാണ് താൻ ഭാര്യ ശബരിമലയിലേക്ക് പോകുന്നത് അറിഞ്ഞതെന്നും കൃഷ്ണനുണ്ണി മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദുവിന് തന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്ന് ഭര്‍ത്താവ് ഹരിഹരന്‍ പറഞ്ഞു. ഇന്നലെയാണ് ബിന്ദു ശബരിമലയിലേക്ക് തിരിച്ചത്. തനിക്കും ബിന്ദുവിനും നിലവില്‍ രാഷ്ട്രീയ പശ്ചാത്തലം ഒന്നും ഇല്ലെന്ന് ഹരിഹരന്‍ പറഞ്ഞു. 10 വര്‍ഷം മുൻപ് സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗകമല്ല എന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധം ഉണ്ടാവുമെന്ന് മനസിലാക്കി ഹരിഹരനും മകളും വീട്ടില്‍ നിന്ന് നേരത്തെ മാറിയിരുന്നു.
Post Your Comments