അഹമ്മദാബാദ്: ട്യൂഷന്‍ ക്ലാസില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് 200 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്ത് ഡാങ് ജില്ലയിൽ ശനിയാഴ്ച്ച വൈകുന്നേരം 80 പേരുമായി സഞ്ചരിച്ച ബസ് മഹല്‍ബാര്‍ഡിപ്പാട റോഡിലെ മലയിടുക്കില്‍ വെച്ച് താഴേക്ക് മറിയുകയായിരുന്നു. 24 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 17 വിദ്യാര്‍ത്ഥികളുടെ നില അതീവ ഗുരുതരമാണ്. ഇവരെ സൂറത്തിലെ ആശുപത്രിയിലേക്ക് മാറ്റി.
സൂറത്തിലുള്ള ഒരു ട്യൂഷന്‍ ക്ലാസ്സിൽ നിന്നും ഡാങ്ങിലെ ശബരിഡാമിലേക്ക് നടത്തിയ വിനോദയാത്രയില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു അപകടം. അംറോലി ജില്ലക്കാരായ 10 നും 16 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളായിരുന്നു കൂടുതലായും ബസിൽ ഉണ്ടായിരുന്നത്.ബസിന്റ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments