Latest NewsIndia

കടുത്ത ശെെത്യത്തിലേക്ക് നീങ്ങി ഇന്ത്യയിലെ ഈ മേഖല

ന്യൂഡല്‍ഹി :  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത ശൈത്യത്തിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍. താപനില 0 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്ന് ഹരിയാനയില്‍ അനുഭവപ്പെട്ടത്. തലസ്ഥാന നഗരമായ ദില്ലിയില്‍ ഇന്നലെ 4 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മൂടല്‍മഞ്ഞ് പിടിമുറുക്കിയിട്ടുണ്ട്.

ഇനിയുളള ദിനങ്ങള്‍ വലിയ ശൈത്യത്തിനായിരിക്കും ഉത്തരേന്ത്യന്‍ മേഖല സാക്ഷിയാവുക എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം കേരളം പോലെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button