ന്യൂ ഡൽഹി : ഇന്ത്യയിലെ പിസി, ഗെയിമിങ് ലാപ്ടോപ്പ് ഭ്രമം മനസിലാക്കി വിപണി കീഴടക്കാൻ ഒരുങ്ങി അസ്യൂസ്. കനവും ഭാരവും കുറഞ്ഞ ലാപ്ടോപ്പ് വിഭാഗത്തില്‍ ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള തയ്യാറെടുപ്പിലാണ് അസ്യൂസ്. അടുത്ത വര്‍ഷം നാല് ലക്ഷം ലാപ്ടോപ്പുകള്‍ വിറ്റഴിച്ച് ഇന്ത്യന്‍ വിപണിയില്‍ 10 ശതമാനം വിഹിതം കൈയടക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ഏഴ് മുതല്‍ എട്ട് ശതമാനം വരെയാണ് ഇന്ത്യന്‍ വിപണിയിൽ അസൂസിന്റെ വിഹിതം. 2.6 ലക്ഷം യൂണിറ്റ് ലാപ്ടോപ്പാണ് കമ്പനി ഇപ്പോൾ വിറ്റഴിക്കുന്നത്.
Post Your Comments