ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ബന്ധുക്കളായ നാല് പേരെ ഗ്രാമക്കൂട്ടത്തിന്റെ കല്‍പ്പന അനുസരിച്ച് വെടിവെച്ച് കൊന്നു. കുടുംബത്തിന്റെ ഇഷ്ടങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചതിനാണ് ഇവരെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയവരില്‍ ഒരാളെ പോലീസ് പിടികൂടി. മറ്റുളളവര്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
18 നും 21 നും ഇടയിലുളള രണ്ട് യുവാക്കളും രണ്ട് യുവതികളുമാണ് കൊലചെയ്യപ്പെട്ടത്. കുടുംബത്തിന്റെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതു മൂലം ഒരു വര്‍ഷത്തില്‍ 1000 ത്തിലധികം യുവതികള്‍ ഇതുപോലെ കൊലചെയ്യപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments