KeralaLatest News

ശബരിമലയില്‍ സമാധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ഇ.പി. ജയരാജന്‍

തൃശൂര്‍: ശബരിമലയില്‍ സമാധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി ഇ.പി. ജയരാജന്‍. സര്‍ക്കാര്‍ വിശ്വാസം സംരക്ഷിക്കുമെന്നും മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നാടകമാണ് ശബരിമലയില്‍ നടക്കുന്നതെന്ന് കെപിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ആരോപിച്ചു. അതേസമയം ശബരിമല ദര്‍ശനം നടത്താന്‍ ഇനിയുമെത്തുമെന്നും സംഘത്തിന്റെ നേതാവ് ശെല്‍വി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം സംഘം സ്വന്തം തീരുമാന പ്രകാരമാണ് ശബരിമല പ്രവേശനത്തില്‍ നിന്നും പിന്മാറിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ മടങ്ങി വന്നാലും സുരക്ഷ ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മനിതി സംഘം തിരിച്ചിറങ്ങിയത്.

യുവതികളെ തടഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിതി സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്. എന്നാല്‍ 50 മീറ്റര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ പല തവണ പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചു. നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമ്ബ് പ്രതിഷേധക്കാരുടെ വലിയ സംഘം ഇവര്‍ക്കെതിരെ ഓടിയെത്തുകയായിരുന്നു. പ്രാണരക്ഷാര്‍ഥം യുവതികള്‍ ഗാര്‍ഡ് റൂമില്‍ ഓടിക്കയറുകയായിരുന്നു. പിന്നീട് യുവതികളെ ഇവിടെനിന്നും പമ്പയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button