Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsLife Style

വിഷാദരോഗം ഉള്ളവരോട് ഈ വാക്ക് പറയരുത്

” നീ ചുമ്മാ എണീറ്റ് ഒന്നു വർക്ക്ഔട്ട് ചെയ്തു നോക്ക്…”, ” ഒന്നും വേണ്ട… ചുമ്മാ, നീ രണ്ട് ഡീപ്പ് ബ്രീത്ത് എടുത്തേ… എന്നിട്ട് ചുമ്മാ റിലാക്സ് ചെയ്തു നോക്കിക്കേ…” ‘ചുമ്മാ…’ – ആ രണ്ടക്ഷരം മാത്രമുള്ള വാക്ക് കേൾക്കുമ്പോൾ എത്ര നിർദ്ദോഷമായ ഒരു വാക്കാണ്. പക്ഷേ, ഒരു വിഷാദ രോഗിയ്ക്ക് ആ വാക്കുകേൾക്കുമ്പോൾ വരുന്നത് അടക്കാനാവാത്ത കലി മാത്രമാവും. കാരണം ‘ചുമ്മാ’ എന്ന ആ വാക്കിന് പിന്നാലെ വരുന്ന പ്രവൃത്തികൾ – റിലാക്സ് ചെയ്യുക, അല്ലെങ്കിൽ വർക്ക്ഔട്ട് ചെയ്യാൻ പോവുക എന്നതൊക്കെ – വളരെ എളുപ്പമുള്ള അല്ലെങ്കിൽ അത്രയ്ക്ക് സങ്കീർണ്ണമല്ലാത്ത കാര്യങ്ങളാണ് എന്നൊരു ധ്വനിയുണ്ട്. ഡിപ്രഷൻ ബാധിച്ചിരിക്കുന്ന ഒരാൾക്ക് അതൊന്നും അങ്ങനെ അല്ലേയല്ല എന്ന് വിദഗ്ധർ പറയുന്നു.

“വിഷാദം ബാധിച്ചിരിക്കുന്നവർക്ക് സാധാരണ മനോനിലയിലുള്ളവർക്ക് വളരെ എളുപ്പമെന്നും സ്വാഭാവികമെന്നും തോന്നുന്ന പല കാര്യങ്ങളും ബാലികേറാമലയായി തോന്നും… ഉത്കണ്ഠാ രോഗങ്ങൾക്കും വിഷാദത്തിനും അടിപ്പെട്ടിരിക്കുന്നവരുടെ ഉള്ളിൽ പുറത്തേക്ക് ഒട്ടും കാണാനാവാത്ത പല സംഘർഷങ്ങളും നടക്കുന്നുണ്ടാവും. അവരുടെ ഉള്ളിൽ നടക്കുന്ന ചിന്തകളുടെ ഗ്രാവിറ്റി അവരുടെ ഏകാഗ്രത മൊത്തമായും ആവശ്യപ്പെടുന്ന ഒന്നായിരിക്കും. അതിന്റെ കൂടെ ചുറ്റും നടക്കുന്ന സാധാരണ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ ചിലപ്പോൾ അവർക്കു കഴിഞ്ഞു കൊള്ളണമെന്നില്ല..” മിഷിഗൺ സർവകലാശാലയിലെ പ്രൊഫസറായ എലിസബത്ത് ഡ്യുവൽ പറയുന്നു.

“അത്രയും പറഞ്ഞതിൽ നിന്ന് ആ ഒരു വാക്കുമാത്രം അടർത്തിയെടുത്തോ..? ” എന്ന് നമുക്ക് നിസ്സാരമായി തോന്നാം. പക്ഷേ, അവരോട് നമ്മൾ പറയുന്നത്തിലെ ഓരോ വാക്കുകൾക്കും നമ്മൾ കരുതുന്നതിനേക്കാൾ ഭാരം അനുഭവപ്പെടും അവർക്ക്. ഉപയോഗിക്കുന്ന വാക്കുകൾ പ്രധാനമാണ്. ‘ചുമ്മാ’ പോയി ഒരു ബൈപ്പാസ് സർജ്ജറി ചെയ്തിട്ട് വാ എന്ന് പറയുമോ നമ്മൾ? ഇല്ലല്ലോ? ഇത്രയും പറഞ്ഞതിന്റെ അർത്ഥം, വിഷാദത്തിലിരിക്കുന്ന നമ്മുടെ സ്നേഹിതരോട് ഒന്നും പറയേണ്ട എന്നല്ല. പറയണം. പക്ഷേ, പറയുമ്പോൾ നമ്മൾ തിരഞ്ഞെടുക്കുന്ന വാക്കുകൾ വളരെ സൂക്ഷിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button