ബംഗളൂരു: പുതുവര്‍ഷാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി നഗരത്തിന്റെ വിശുദ്ധി സൂക്ഷിക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടന ഹിന്ദു ജനജാഗൃതി സമിതി. രണ്ടു വര്‍ഷം മുന്‍പ് പുതുവര്‍ഷ ദിനത്തില്‍ നടന്ന മാനഭംഗത്തെ ചൂണ്ടിക്കാട്ടിയാണ് സമിതി കോ ഓഡിനേറ്റര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പാശ്ചാത്യ ശീലങ്ങള്‍ പുതുതലമുറയെ വഴിതെറ്റിക്കുന്നു എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ബംഗളൂരുവിലെ തന്ത്രപ്രധാന ഇടങ്ങളായ എം ജി റോഡ്, ബ്രിഗേഡര്‍ റോഡ് എന്നിവിടങ്ങളിലെ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണം എന്നാണ് സമിതിയുടെ ആവശ്യം. ഇവിടങ്ങളിലാണ് രണ്ട് വര്‍ഷം മുന്‍പ് പോലീസ് സാന്നിധ്യം ഉണ്ടായിട്ടും സ്ത്രീകള്‍ ആക്രമണത്തിനിരയായത്.
Post Your Comments