KeralaLatest News

ഹൈക്കോടതി വിധിയെ കുറിച്ച് കെഎസ്ആര്‍ടിസി എംഡി ടോമിന്‍.ജെ.തച്ചങ്കരി

കൊച്ചി: ഹൈക്കോടതി വിധിയെ കുറിച്ച് കെഎസ്ആര്‍ടിസി എംഡി ടോമിന്‍.ജെ.തച്ചങ്കരി . കെഎസ്ആര്‍ടിസി വിഷയത്തില്‍ കോടതി വിധി ആശ്വാസകരമെന്ന് എംഡി ടോമിന്‍.ജെ. തച്ചങ്കരി. കെഎസ്ആര്‍ടിസിയില്‍ താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇപ്പോള്‍ ഉള്ള ഒഴിവിലേയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നും പിഎസ്സി വഴിയല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം, കെഎസ്ആര്‍ടിസി കേസില്‍ കോടതി വിധി അവ്യക്തമെന്നാണ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞത്. കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button