ഇസ്ലാമബാദ്: അടുത്ത വര്‍ഷത്തില്‍ പാക്കിസ്ഥാന് സന്ദര്‍ശിക്കാനൊരുങ്ങി അബുദാബി രാജകുമാരന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും, യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും. 2019 ജനുവരിയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പാക്കിസ്ഥാന് സന്ദര്ശിക്കുംം. അതേസമയം സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്മാന് അല്‍ സഊദ് ഫെബ്രുവരിയിലും പാക്കിസ്ഥാനിലെത്തും.
പാകിസ്ഥാന് ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷന് മന്ത്രി ഫവാദ് ചൗധരിയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. സന്ദര്‍ശനം സംബന്ധിച്ച് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇവരുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നെന്നും പാക്കിസ്ഥാനും സൗദിയും തമ്മില്‍ വലിയൊരു നിക്ഷേപ പദ്ധതിയില്‍ ഒപ്പു വയ്ക്കാന്‍ ധാരണയായതായും ചൗധരി കൂട്ടിച്ചേര്‍ത്തു.
Post Your Comments