പിറവം പള്ളി തര്‍ക്കം വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ബഞ്ചും പിന്മാറി.ജസ്റ്റിസ് വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. ഇങ്ങനെ പോയാല്‍ ഈ കേസ് പരിഗണിക്കാന്‍ ജഡ്ജിമാരില്ലാതെ വരുമോ എന്ന
പരാമര്‍ശത്തോടെയാണ് പി ചിദംബരേഷ് പിന്മാറ്റം അറിയിച്ചത്.
ഡിസംബര്‍ 11ന് ദേവന്‍ രാമചന്ദ്രന്‍, പിആര്‍ രാമചന്ദ്രമേനോന്‍ എന്നിവരും വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ദേവന്‍ രാമചന്ദ്രന്‍ യാക്കോബായ കേസുമായി നേരത്തെ ബന്ധപ്പെട്ടിരുന്നു എന്ന് ഒരു യാക്കോബായ സഭ വിശ്വാസി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആദ്യ ബെഞ്ച് പിന്മാറിയത്. യാക്കോബായ വിഭാഗത്തില്‍ നിന്നും പൂര്‍ണമായും പള്ളികള്‍ വിട്ടുകിട്ടണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഓര്‍ത്തഡോക്സ് വിഭാഗം.
അതെ സമയം പൊതുസമൂഹവുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റു പ്രശ്‌നങ്ങളെപ്പോലെയല്ല പിറവം പള്ളിക്കേസെന്നും ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മലങ്കര സഭാ തര്‍ക്കം നിലനില്‍ക്കുന്ന മറ്റു ഭാഗങ്ങളിലേക്ക് പ്രശ്‌നം വ്യാപിക്കുമെന്നും സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Post Your Comments