
ഡല്‍ഹി: കോൺഗ്രസിന് തിരിച്ചടിയായി നാഷണല്‍ ഹെറാള്‍ഡ് പത്രം നൽകിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഓഫീസ് ഒഴിയണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തള്ളിയ ഹൈക്കോടതി രണ്ടാഴ്ചക്കുള്ളില്‍ ഓഫീസ് ഒഴിയണമെന്നും നാഷണല്‍ ഹെറാള്‍ഡിനോട് നിര്‍ദ്ദേശിച്ചു.
പ്രസ് ഓഫീസ് ലീസിന് കൊടുത്ത കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ഓഫീസ് ഒഴിയാന്‍ നിര്‍ദ്ദേശിച്ചത്. ഒക്ടോബര്‍ 30നായിരുന്നു നഗര വികസന മന്ത്രാലയം ഉത്തരവിട്ടത്. ഈ സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് എ.ജെ.എല്‍ (അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്) ആയിരുന്നു ഹര്‍ജി കൊടുത്തത്.
നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസ് ഓഫീസില്‍ പത്ത് കൊല്ലത്തിലധികമായി പ്രസ് സംബന്ധമായ യാതൊരു പ്രവർത്തനങ്ങളും നടക്കുന്നില്ലായെന്നും ഇവിടെ വാണിജ്യ സംബന്ധിയായ കാര്യങ്ങളാണ് നടക്കുന്നതെന്നും നഗര വികസന മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസിന്റെയും നെഹ്‌റു കുടുംബത്തിന്റെയും അഴിമതിയുടെ പ്രധാന ഉദാഹരണമാണ് നാഷണല്‍ ഹെറാള്‍ഡെന്ന് ബി.ജെ.പി ആരോപിക്കുന്നു,
Post Your Comments