ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷയെ കുറിച്ച് ആശങ്കയുള്ളതായി അഭിനേതാവ് നസറുദ്ദീന്‍ ഷാ പറഞ്ഞു. ആള്‍ക്കൂട്ടം രോഷാകുലരായി എത്തി കുട്ടികളെ വളഞ്ഞ് നിങ്ങള്‍ ഹിന്ദുവോ, മുസ്ലീമോ എന്ന് ചോദിക്കുന്ന ചിന്തയാണ് തന്നെ ഭയപ്പെടുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്റെ കുട്ടിളോടാണ് ഇത്തരം ഒരു ചോദ്യമെങ്കില്‍ ഇതിന് ഉത്തരം കാണില്ല, കാരണം തന്റെ മക്കള്‍ക്ക് മതപരമായ വിദ്യാഭ്യാസം നല്‍കാന്‍ ഞങ്ങള്‍ ഒരിക്കലും തുനിഞ്ഞിട്ടില്ല എന്നും നസീറുദ്ദീന്‍ ഷാ പറയുന്നു.
ഇന്ത്യന്‍ സമൂഹത്തില്‍ ഒരു വിഷം പടര്‍ന്നിട്ടുണ്ടെന്ന് ഷാ അഭിപ്രായപ്പെട്ടു. കുപ്പിയില്‍ നിന്നും പുറത്തുപോയ ഭൂതത്തെ തിരികെ എത്തിക്കുന്നത് ശ്രമകരമായ പണിയാണ്. നിയമം കൈയിലെടുക്കുന്നവര്‍ക്ക് സമ്പൂര്‍ണ്ണ സുരക്ഷയാണ് ലഭിക്കുന്നത്. ബുലന്ദ്ഷഹര്‍ അക്രമങ്ങളെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഷാ പറഞ്ഞു, ഇവിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തേക്കാള്‍ ഒരു പശുവിന്റെ മരണത്തിനാണ് ആളുകള്‍ പ്രാധാന്യം കല്പിക്കുന്നത്.
ബുലന്ദ്ഷഹറില്‍ പശുവിന്റെ ജഡം കണ്ടെത്തിയതിന്റെ പേരിലാണ് അക്രമങ്ങള്‍ നടന്നത്. സംഭവത്തില്‍ പശുവിനെ അറുത്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എങ്കിലും പോലീസുകാരനെ കൊന്ന പ്രതികളെ ഇപ്പോഴും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല എന്നതും ഒരു അതിശയമാണ്. എന്നാല്‍ ഷായുടെ പ്രതികരണങ്ങള്‍ക്ക് എതിരെ ശിവസേനാ എംപി അരവിന്ദ് സാവന്ത് രംഗത്തെത്തി. ആള്‍ക്കൂട്ടം പിടിച്ച് ചോദ്യം ചെയ്താല്‍ ഞങ്ങള്‍ ഹിന്ദുസ്ഥാനികളാണെന്ന് കുട്ടികള്‍ മറുപടി നല്‍കണമെന്നും അതിന് ആരെയാണ് പേടിക്കുന്നത് എന്നും സാവന്ത് ചോദിക്കുന്നു.
Post Your Comments